ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തിക്കാം

ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തിക്കാം


കാസർകോട്:  ഉപാധികളോടെ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. പരിശീലന വാഹനത്തില്‍ പരിശീലകനൊപ്പം പരിശീലനം നേടുന്നതിന് ഒരാള്‍ മാത്രമേ പാടുള്ളു. ഒരേസമയം ഒന്നിലധികം പരിശീലനാര്‍ഥികളുമായി പരിശീലനം അനുവദിക്കില്ല.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിയറി ക്ലാസുകളും നടത്താവുന്നതാണ്. പരിശീലനത്തിനും മുമ്പും ശേഷവും സാനിറ്ററൈസര്‍ ഉപയോഗിക്കണം.  മാസ്‌കും നിര്‍ബന്ധമാണ്.