മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി: ‘കേരളത്തിൽ എപ്പോൾ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടായേക്കാം’

മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി: ‘കേരളത്തിൽ എപ്പോൾ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടായേക്കാം’



കേരളത്തിൽ എപ്പോൾ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറു ജില്ലകളിൽ ജാഗ്രത പുലർത്തണമെന്നും തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം താരതമ്യേന കുറവാണെന്നും മന്ത്രി പറഞ്ഞു.

വഞ്ചിയൂർ സ്വദേശിയുടെ ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ല. ഇക്കാര്യം കളക്ടറുമായി സംസാരിച്ചിരുന്നു. തിരുവനന്തപുരത്ത് കളക്റ്ററും ആരോഗ്യപ്രവർത്തകരും തമ്മിൽ അഭിപ്രായ വ്യത്യസം ഇല്ല. രമേശിന്റെ കേസിൽ എന്ത് കൊണ്ട് സ്രവം എടുക്കാൻ വൈകിയെന്ന ആരോഗ്യ വിദഗ്ധരുടെ റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന ഫലങ്ങൾ ക്രോഡീകരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും കെ കെ ശൈലജ വ്യക്തമാക്കി.