തിരുവനന്തപുരം: ജൂണ്‍ 30-ന് എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
10, 12 ക്ലാസുകളിലേക്കുള്ള സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചെന്നു വാർത്ത വന്നു. കേരളത്തിലെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മേയ് അവസാന വാരത്തിൽ നന്നായി നടത്താനായി. ഇന്ത്യയിലാദ്യമായി പരീക്ഷകൾ പൂർത്തിയാക്കാൻ കേരളത്തിന് സാധിച്ചു. മൂല്യനിർണയവും കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം അതീവജാഗ്രതയോടെ പരീക്ഷ നടത്തിയത് ദേശീയശ്രദ്ധ നേടി. പരീക്ഷയ്ക്ക് ഉണ്ടായിരുന്ന എതിർപ്പും ശാപവും എല്ലാവരും ശ്രദ്ധിച്ചതാണ്. ഏത് തീരുമാനത്തെയും എതിർക്കാനുള്ള മാനസികാവസ്ഥ ചിലരിൽ ഇപ്പോഴുമുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.