ഫ്ളാറ്റിന്റെ ഏണിപ്പടിയില്‍ രക്ത പാടുകള്‍; പൊലീസ് അന്വേഷണം തുടങ്ങി

LATEST UPDATES

6/recent/ticker-posts

ഫ്ളാറ്റിന്റെ ഏണിപ്പടിയില്‍ രക്ത പാടുകള്‍; പൊലീസ് അന്വേഷണം തുടങ്ങി


ഉപ്പള: ഉപ്പളയില്‍ ഫ് ളാറ്റിന്റെ ഒന്നാം നിലയിലെ ഏണിപ്പടിയില്‍ കണ്ട രക്തപാടുകളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഉപ്പള പത്വാടി റോഡില്‍ പഴയ വൈദ്യുതി ഓഫീസിന്റെ സമീപത്തെ ഫ് ളാറ്റിന്റെ ഏണിപ്പടിയിലാണ് രക്തം തളം കെട്ടി നിന്നിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം. ചിലര്‍ മഞ്ചേശ്വരം പൊലീസിന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി രക്തക്കറ പരിശോധിച്ചു. അഞ്ച് ദിവസം മുമ്പ് ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ കഞ്ചാവ് ലഹരിയില്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് കത്തേറ്റിരുന്നു. അതിന് ശേഷം ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ കൊലവിളി നടത്തിതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫ് ളാറ്റിന്റെ സമീപത്ത് ഗ്രൗണ്ടില്‍ വെച്ച് സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ മുറിവേറ്റ ആള്‍ രക്ഷതേടി ഈ വഴിക്ക് ഓടി എന്നാണ് പൊലീസ് സംശയിക്കുന്നത്. ഫ് ളാറ്റിലെ ചിലരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.