കാസര്‍കോഡ്: നീലേശ്വരം തെെകടപ്പുറത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ പോക്സോ ചുമത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് വനിതാലീഗ് ജില്ലാപ്രസിഡന്റ് പി പി നസീമ ടീച്ചർ ആവശ്യപ്പെട്ടു. സംരക്ഷണവും ജ്ഞാനവും നല്‍കേണ്ട രക്ഷിതാക്കളും ഗുരുക്കന്മാരും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലെെംഗിക പീഡനത്തിന് ഇരയാക്കുന്ന സംഭവങ്ങള്‍ കൂടിവരുന്നത് ഇത്തരം വിഷയങ്ങളില്‍ എടുക്കുന്ന അയഞ്ഞ നിലപാടുകള്‍ കാരണമാണെന്നും ടീച്ചർ പറഞ്ഞു . പിഞ്ചുകുട്ടികളെ പീഡിപ്പിച്ചവര്‍ പോലും രാഷ്ട്രീയ തണലില്‍ രക്ഷപ്പെടുന്നത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ഇടവരുന്നു. പട്ടിണിയാണെങ്കിലും പെറ്റമ്മമാര്‍ മക്കള്‍ക്ക് കാവലാവണം.സ്വന്തം കുഞ്ഞിനെ കാമവെറിയോടെ നോക്കുന്ന പിതാവിനെ മാതാവും, അധ്യാപകനെ പൊതു സമൂഹവും ഒറ്റപ്പെടുത്തണം. അതിനുള്ള കരുത്ത് പകരുന്ന തരത്തിലായിരിക്കണം നിയമസംവിധാനവും പ്രവര്‍ത്തിക്കേണ്ടത്. അല്ലാത്തിടത്തോളം ഇത്തരം കഥകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുമെന്ന് വനിതാലീഗ് ജില്ലാ പ്രസിഡണ്ട് പി.പി നസീമ ടീച്ചര്‍ പറഞ്ഞു.