കാഞ്ഞങ്ങാട് : കോവിഡ് ബാധിച്ച് പടന്നക്കാട്ടെ വീട്ടമ്മ മരിച്ചു . നബീസ (65) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ 55 ആയി. പ്രമേഹരോഗ ചികിത്സക്കിടെ ജില്ലാശുപത്രിയിൽ വെച്ച് കോവിഡ്ടെസ്റ്റ് നടത്തിയിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ച ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇവര്‍ക്ക് വാര്‍ധക്യ സഹജമായ അവശതകളൊഴിച്ചു മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജില്ലയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാലായി.
കൊവിഡ് പ്രതിരോധത്തിന്റെ മൂന്നാംഘട്ടത്തിലാണ് കാസർഗോഡ് ജില്ലയിൽ മരണം റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. കഴിഞ്ഞ നാല് ദിവസം മുൻപാണ് ജില്ലയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്.