ആൻറിബോഡി ടെസ്​റ്റിൽ കോവിഡ് സ്​ഥിരീകരിച്ച കുമ്പള സ്വദേശി മരിച്ചു

LATEST UPDATES

6/recent/ticker-posts

ആൻറിബോഡി ടെസ്​റ്റിൽ കോവിഡ് സ്​ഥിരീകരിച്ച കുമ്പള സ്വദേശി മരിച്ചു


കുമ്പള: കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുമ്പള സ്വദേശി മരിച്ചു. ആരിക്കാടി പി.കെ നഗറിലെ അബ്ദുറഹ്മാൻ (70) ആണ് മരിച്ചത്. കോവിഡ് ബാധയാണ് മരണ കാരണമെന്ന് സംശയിക്കുന്നു. ഞായറാഴ്ച്ച പുലർച്ചെയാണ് മരണം.

കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച നടത്തിയ ആൻറിബോഡി ടെസ്​റ്റിൽ കോവിഡ് സ്​ഥിരീകരിച്ചിരുന്നു.

തുടർന്ന് ശനിയാഴ്ച കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണ കാരണം കോവിഡ് തന്നെയാണോ എന്ന് സ്​ഥിരീകരിക്കാൻ ആൻറിജെൻ ടെസ്​റ്റ്​ നടത്തും.