മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രണബ് മുഖർജി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഒരാഴ്ചക്കുള്ളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് പ്രണബ് മുഖർജി പറഞ്ഞു.
പ്രണബ് മുഖർജിയുടെ ട്വീറ്റ് ഇങ്ങനെ : ‘മറ്റൊരു ചികിത്സയ്ക്കായി ആശുപത്രിയിൽ പോയപ്പാഴാണ് എനിക്ക് കൊവിഡ് പോസിറ്റീവാകുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണം. കൊവിഡ് ടെസ്റ്റിന് വിധേയരാകുകയും വേണം’.
രാജ്യത്ത് കൊവിഡ് അതിരൂക്ഷമായാണ് പടർന്ന് പിടിക്കുന്നത്. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്ട്രീയ നേതാക്കളായ അർജുൻ രാം മേഖ്വാൾ, വിശ്വാസ് സാരംഗ്, ശിവരാജ് സിംഗ് ചൗഹാൻ, ബി ശ്രീരാമലു, യെദ്യൂരപ്പ, സിദ്ധരാമയ്യ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.