കുത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ വെട്ടേറ്റ് മരിച്ച നിലയില്‍

LATEST UPDATES

6/recent/ticker-posts

കുത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ വെട്ടേറ്റ് മരിച്ച നിലയില്‍


കാഞ്ഞങ്ങാട്: പരപ്പ പട് ളത്ത് യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൂലിതൊഴിലാളിയായ തോടം ചാലിലെ രവി (40) യാണ് മരിച്ചത്. സുഹൃത്ത് പടല്‍ത്തെ കണ്ണന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. കണ്ണനെ വെട്ടേറ്റ് പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണനാണ് രവിയെ വെട്ടിക്കൊന്നതെന്ന് സംശയിക്കുന്നു. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചികിത്സയില്‍ കഴിയുന്ന കണ്ണനെ പൊലീസ് ചോദ്യം ചെയ്യും.