മാവുങ്കാൽ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാവുങ്കാലിലെ വ്യാപാരസ്ഥാപനങ്ങളും വഴിയോര കച്ചവടങ്ങളും രാവിലെ 9 മണി മുതൽ വൈകീട്ട് 7 മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കുകയുളളൂ. വ്യാപാരി പ്രതിനിധികൾ, വഴിയോരകച്ചവടപ്രതിനിധികൾ, ഹെൽത്ത് ഇൻസ്പെക്ടർ വാർഡ് മെമ്പർമാർ, ജാഗ്രത സമിതി അംഗങ്ങൾ ചേർന്ന് നടത്തിയ ഓൺലൈൻ മീറ്റിങ്ങിലാണ് തീരുമാനം എടുത്തത്. വ്യാപാരി വ്യവസായി ഏകോപനസമിതി മാവുങ്കാൽ യൂണിറ്റ് പ്രസിഡൻറ് ലോഹിതാക്ഷൻ ,ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ എസ് ആർ സന്തോഷ് , വാർഡ് മെമ്പർമാരായ പി പത്മനാഭൻ, കെ എൻ ഗോപാലൻ, ഗീതാ ബാബുരാജ്, വഴിയോര കച്ചവടം പ്രതിനിധികമായ സന്തോഷ് മധുരം പാടി, സി നാരായണൻ എന്നിവർ പങ്കെടുത്തു.