അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ വിദ്യാമിത്രം പദ്ധതിയ്ക്ക് തുടക്കമായി

അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ വിദ്യാമിത്രം പദ്ധതിയ്ക്ക് തുടക്കമായി


കാഞ്ഞങ്ങാട്: അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ വിദ്യാമിത്രം പദ്ധതിക്ക് തുടക്കമായി.  നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന ലയൺസ് ക്ലബ്ബ് രൂപം നൽകിയ ഈ പദ്ധതി പ്രകാരം രണ്ട് വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകുകയുണ്ടായി.
         പരപ്പ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ, പള്ളിക്കര ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് ടെലിവിഷൻ കൈമാറിയത്.
         യോഗത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് എം.ബി.എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സോൺ ചെയർപേർസൺ വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.  മാധ്യമ പ്രവർത്തകൻ റിയാസ് അമലടുക്കം എന്നിവർ  സംസാരിച്ചു. സെക്രട്ടറി കെ.വി.സുനിൽ രാജ് സ്വാഗതവും ട്രഷറർ ഹസ്സൻ യാഫ നന്ദിയും പറഞ്ഞു.     
സി.എം.കുഞ്ഞബ്ദുള്ള, സി.പി.സുബൈർ, നാരായണൻ റിയൽ, ഹബീബ് കൂളിക്കാട്, തോമസ് ജേക്കബ്ബ്, സമീർ ഡിസൈൻ, സുരേഷ് വൈറ്റ് ലില്ലി, റഫീഖ് ബെസ്റ്റ് ഇന്ത്യ, മനുപ്രഭ വൈറ്റ് ഹൗസ് എന്നിവർ സംബന്ധിച്ചു.