കോഴിക്കോട് : കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിൻറെ നെല്ലും പതിരും പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ എൻ എസ് എൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്ത് 14ന് വൈകുന്നേരം 4 മണിക്ക് വെബിനാർ സംഘടിപ്പിക്കും . വെബിനാർ മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്യും . ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബ് ആമുഖ പ്രഭാഷണം നടത്തും . എഴുത്തച്ഛൻ പഠന കേന്ദ്ര , മലയാളം സർവ്വകലാശാല ഡയറക്ടർ ഡോ : അനിൽ ചേലേമ്പ്ര , എസ് എഫ് ഐ ദേശീയ പ്രസിഡണ്ട് വി പി സാനു തുടങ്ങിയവർ പ്രഭാഷണം നടത്തും . എൻ എസ് എൽ സംസ്ഥാന പ്രസിഡണ്ട് എൻ എം മഷ്ഹൂദ് അധ്യക്ഷം വഹിക്കുന്ന ചടങ്ങിന് ജ സെക്രട്ടറി മുഹാദ് ബി കെ സ്വാഗതവും , ട്രഷറർ ഹബീബ് റഹ്മാൻ നന്ദിയും പറയും . സൂം ആപ്പ് വഴിയാണ് വെബിനാർ സംഘടിപ്പിക്കുന്നത് .