16 കാരിയെ പീഡിപ്പിച്ച രണ്ട് പേര്‍ക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

16 കാരിയെ പീഡിപ്പിച്ച രണ്ട് പേര്‍ക്കെതിരെ കേസ്


കുമ്പള: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. കുമ്പളയിലെ രാജുവിനും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെയാണ് കേസ്. 2019ല്‍ കുമ്പള ഗവ. ആസ്പത്രി റോഡിലെ ഒരു വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കാസര്‍കോട് സ്വദേശിയായ ഒരാള്‍ പീഡിപ്പിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ബദിയടുക്ക പൊലീസ് അന്വേഷണം നടത്തവെയാണ് കുമ്പളയില്‍വെച്ച് രണ്ട് പേര്‍ പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇതേ തുടര്‍ന്ന് കുമ്പള പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി കുമ്പള സ്റ്റേഷനില്‍ പരാതി നല്‍കിയത്. അന്വേഷണം നടത്തിവരുന്നു.