തൃക്കരിപ്പൂർ: സൂപ്പി മാസ്റ്ററുടെ മകളും അബ്ദുൽ സലാമിന്റെ ഭാര്യയുമായ വൾവക്കാട് സ്വദേശിനി ബീഫാത്തിമ (55) നിര്യാതയായി. നെഞ്ചു വേദനയെ തുടർന്ന് പെരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുന്ന വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മക്കൾ. സഫിയത്ത്, സഫീന, സഫ്‌വാന, ഫദ്‌ലാൻ.
മരുമക്കൾ. അഷ്‌റഫ്, അഷ്‌കർ (ഇ പ്ലാനറ്റ് കാഞ്ഞങ്ങാട് ), ബഷീർ.
സഹോദരങ്ങൾ. റംല, കുഞ്ഞാമിന, ആരിഫ, പരേതരായ ഹമീദ് മാസ്റ്റർ, സത്താർ ഹാജി.
കോവിഡ് പരിശോധനാ ഫലം ലഭിച്ചതിന് ശേഷം നാളെ വൾവക്കാട് ജുമാ മസ്ജിദദിൽ ഖബറടക്കും.