കാഞ്ഞങ്ങാട്: ചിത്താരി ഗ്രാമത്തെ ഈ കോവിഡിന്റെ ദുരന്ത കാലത്ത് അണുവിമുക്തമാക്കാനുള്ള കര്‍മ്മ പരിപാടിയുമായി മുസ്ലിം യൂത്ത് ലീഗിന്റെ കര്‍മ്മ സേന അജാനൂര്‍ പഞ്ചായത്തിന്റെയും ചിത്താരിയുടെയും പല മേഖലയിലും അണുനാശിനി തളിച്ചു കൊണ്ടും മാലിന്യങ്ങള്‍ നീക്കി മാതൃകയുണ്ടാക്കി സൗത്ത് ചിത്താരി വൈറ്റ് ഗാര്‍ഡ് അണികള്‍. ഇതിനകം വിവിധ സ്ഥലങ്ങളായ ഇഖ്ബാല്‍ നഗര്‍, കൊട്ടിലങ്ങാട്, ചിത്താരിയുടെ പല ഭാഗങ്ങളിലും ക്വറന്റൈന്‍ കഴിഞ്ഞിരുന്ന വീടുകളിലും പരിസരത്തും, കച്ചവട സ്ഥാപനങ്ങളിലും മറ്റും കീടനാശിനിയും അണു നശീകരണവും ഇവര്‍ ചെയ്തു കഴിഞ്ഞു.
ക്വാറന്റന്‍ സെന്ററായ സെന്റര്‍ ചിത്താരി ഹിമായത്തുല്‍ ഇസ്ലാം സ്‌കൂളില്‍ ഇടവിട്ട് ശുചീകരിക്കുകയും അണുനശീകരണം ചെയ്യുന്നതും വൈറ്റ് ഗാര്‍ഡ് തന്നെയാണ്. കൂടാതെ ചിത്താരി പുഴയിലും പാലത്തിന് മുകളിലും പരിസരത്തും മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞതൊക്കെ ശുചീകരിക്കുകയും പഞ്ചായത്ത് യൂത്ത് ലീഗിന്റെ സഹകരണത്തോടെ മുന്നറീയീപ്പ് ബാനര്‍ സ്ഥാപിക്കുകയും ചെയ്തു.
ചിത്താരി ഇലക്ട്രിക്ക് ഓഫീസിന് താഴെ റോഡില്‍ ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീണ തെങ്ങ് മുറിച്ചുമാറ്റി വൈദ്യുതി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള സംവിധാനം ഉണ്ടാക്കി കൊടുക്കുകയും, റോഡ് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ബഷീര്‍ ചിത്താരി, അജാനൂര്‍ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സി.എം.ഹാരിസ്, ചിത്താരി വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ മുര്‍ഷിദ് ചിത്താരി, സഫ്ഹാന്‍ തായല്‍, റാഫി തായല്‍, അബ്ദുല്‍ ബാസിദ്, പി.എം.സഫ്ഹാന്‍, സജ്മല്‍ ചിത്താരി, ഇല്യാസ് ചിത്താരി, ജവാദ്,സഹല്‍, സിയാദ്, മിന്‍ഹാജ്, മുഫ്സീര്‍ തുടങ്ങിയവരാണ് സൗത്ത് ചിത്താരി വൈറ്റ് ഗാര്‍ഡ് ടീമിലുള്ളത്.