ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2020


കാസര്‍കോട്: കുമ്പളയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നായ്കാപ്പ് സ്വദേശി ഹരീഷ് ആണ് മരിച്ചത്. ഓയില്‍ മില്ലില്‍ ജോലി ചെയ്യുന്ന യുവാവ് ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുത്തേറ്റത്.

വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മുറിവുകളോടെ വീണുകിടന്ന ഹരീഷിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് കാസര്‍കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.