ബുധനാഴ്‌ച, ജനുവരി 07, 2026


കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിനു പതാക ഉയര്‍ന്നു. ബുധനാഴ്ച രാവിലെ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ടി.എ മഹമൂദ് കല്‍ക്കണ്ടി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ഖത്തീബ് ജിഎസ് അബ്ദുല്‍ റഹ്‌മാന്‍ മദനി, സിഎം അഷ്‌റഫ്, ഹനീഫ് നെല്ലിക്കുന്ന്, എന്‍എ ഹമീദ്, കടുപ്പണി കുഞ്ഞമു, ഹനീഫ് ആപ്പു, എന്‍എം സുബൈര്‍, സ്വാമി വിവിക്താനന്ദ സരസ്വതി, അബ്ബാസ് ബീഗം, അബ്ബാസ് കൊളക്കര, എന്‍എ ഇഖ്ബാല്‍, എ അബ്ദുല്‍ റഹ്‌മാന്‍ പ്രസംഗിച്ചു. കടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ. മാധവന്‍, സ്ഥാനികരായ പാണന്‍ കാരണവര്‍, ഉപ്പ കാരണവര്‍, മുത്തേതി ആയത്താര്‍, ദണ്ടോടി ആയത്താര്‍, കല്ലട്ര മാഹിന്‍ഹാജി, യഹ്‌യ തളങ്കര, കെഎം ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മതപ്രഭാഷണ പരമ്പര ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രാത്രി ഉദ്ഘാടനം ചെയ്യും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ