കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാര്‍ക്കറ്റ് ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ വീതം എന്ന ക്രമത്തില്‍ തുറക്കാം. മാര്‍ക്കറ്റിനകത്ത് ആകെയുള്ള കച്ചവടക്കാരില്‍ 50 ശതമാനം പേര്‍ മാത്രമേ ഒരു ദിവസം കച്ചവടം നടത്താന്‍ പാടുള്ളൂ. ഒരു സമയത്ത് പരമാവധി 50 പേര്‍ മാത്രമേ മാര്‍ക്കറ്റിനകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തേണ്ടത് നഗരസഭാ സെക്രട്ടറിയാണ്.
ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഒക്ടോബര്‍ ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും, മൂന്ന് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയുമാക്കും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ