എസ്എഫ്ഐ നേതാവ് കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതിയായിരുന്ന കോൺഗ്രസ് നേതാവ് എംകെ മുകുന്ദൻ സിപിഎമ്മിൽ ചേർന്നു. തൃശൂർ കോർപ്പറേഷനിൽ പ്രതിപക്ഷ നേതാവായിരുന്നു മുകുന്ദൻ. കൊച്ചനിയൻ കേസിൽ മുകുന്ദനെ കോടതി വെറുതെ വിട്ടതാണെന്നാണ് സിപിഎം വിശദീകരണം. നാലു തവണ കോൺഗ്രസ് കൗൺസിലറായിരുന്ന മുകുന്ദൻ തൃശൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായിരുന്നു. കോൺഗ്രസ് നേതൃത്വവുമായി ഏറെ നാളായി അഭിപ്രായഭിന്നതയിലായിരുന്നു.
കൗൺസിലർ സ്ഥാനം രാജിവച്ചാണ് ഇപ്പോള്‍ സിപിഎമ്മില്‍ ചേരാൻ തീരുമാനിച്ചത്.
1992 ഫെബ്രുവരി 29നായിരുന്നു തൃശൂരിൽ എസ്എഫ്ഐ നേതാവ് കൊച്ചനിയൻ കൊല്ലപ്പെട്ടത്. കെഎസ് യു നേതാക്കളായിരുന്നു പ്രതികള്‍. ഒന്നാം പ്രതിയായിരുന്ന എംഎസ് അനിൽകുമാറിനെ കോടതി ശിക്ഷിച്ചിരുന്നു. മുകുന്ദനായിരുന്നു കൊലക്കേസിലെ രണ്ടാം പ്രതി. 36 വർഷം നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുകുന്ദൻ സിപിഎം ക്യാമ്പിൽ എത്തുന്നത്.
0 Comments