നഗ്ന ഫോട്ടോ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണി; നൗഫല്‍ ഉളിയത്തടുക്ക അറസ്റ്റില്‍

നഗ്ന ഫോട്ടോ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണി; നൗഫല്‍ ഉളിയത്തടുക്ക അറസ്റ്റില്‍

 




വിദ്യാനഗര്‍: നഗ്നഫോട്ടോ നവമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.

ഉളിയത്തടുക്ക സ്വദേശിയായ നൗഫല്‍ ഉളിയത്തടുക്ക (39)യെയാണ് വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൊല്ലമ്പാടി ഹബീബ് മന്‍സിലില്‍ അബ്ദുല്‍ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടി നല്‍കിയ പരാതിയിലാണ് കേസ്. നഗ്ന ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവം സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

Post a Comment

0 Comments