ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2026


ദുബായ്∙ മിസൈൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎഇയിലെ ചില പ്രദേശങ്ങളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി നിർദേശം നൽകി. പിന്നീട് ഭീഷണി അകന്നതായും സന്ദേശം നൽകി.


രാജ്യത്തെ ലക്ഷ്യമിട്ട് മിസൈൽ ഭീഷണി കണ്ടെത്തിയതായി യുഎഇ വ്യോമപ്രതിരോധ സേന അറിയിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ ജനലുകൾ, വാതിലുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽനിന്ന് അകലം പാലിക്കണമെന്നും അധികൃതരിൽനിന്നുള്ള തുടർ നിർദേശങ്ങൾക്കായി കാത്തിരിക്കണമെന്നും അധികൃതർ അറിയിച്ചു.

സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ തുടരുകയും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ