നാളെ ഫലം വരുമ്പോള്‍ 100 പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും; കെ.സുരേന്ദ്രന്‍

നാളെ ഫലം വരുമ്പോള്‍ 100 പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും; കെ.സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ എന്‍ഡിഎക്ക് ഇപ്പോഴുള്ളതിനേക്കാള്‍ മൂന്നിരട്ടി സീറ്റ് വര്‍ധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം പിടിക്കുമെന്നും 100 പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും സുരേന്ദ്രന്‍ അവകാശപ്പെടുന്നു.


കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഈ നാല് കോര്‍പ്പറേഷനുകളിലും നിര്‍ണായക മുന്നേറ്റമുണ്ടാകും. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ അക്കൗണ്ട് തുറക്കും. നിരവധി മുനിസിപ്പാലിറ്റികളുടെ ഭരണം എന്‍ഡിഎക്ക് കിട്ടും. യുഡിഎഫിനും എല്‍ഡിഎഫിനും നേരത്തെ ലഭിച്ചതിനേക്കാള്‍ സീറ്റുകളുടെ കുറവ് ഉണ്ടാകും. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കിട്ടാന്‍ പോകുന്നത് തങ്ങള്‍ക്കായിരിക്കുമെന്നും കെ.സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Post a Comment

0 Comments