10, പ്ലസ് ടു സിലബസ് കുറയ്ക്കില്ല ; പകരം ചോയ്‌സ് കൂട്ടും

10, പ്ലസ് ടു സിലബസ് കുറയ്ക്കില്ല ; പകരം ചോയ്‌സ് കൂട്ടും

തിരുവനന്തപുരം : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് പാഠഭാഗങ്ങള്‍ കുറയ്‌ക്കേണ്ടെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം. മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഈ തീരുമാനമെടുത്തത്. പകരം പരീക്ഷയ്ക്ക് ചോയ്‌സ് കൂട്ടും. 


സ്‌കൂളുകളില്‍ 10, 12 ക്ലാസ് തുടങ്ങിയ ശേഷവും ഫസ്റ്റ് ബെല്‍ ക്ലാസ് തുടരും. സ്‌കൂളില്‍ വരുന്നവര്‍ക്ക് വൈകീട്ട് പുനഃസംപ്രേഷണം കാണാം. മോഡല്‍ പരീക്ഷ, പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം ഉടന്‍ തയ്യാറാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. 


സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കും. കോളജുകള്‍ തുറക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിരങ്ങി. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് പ്രവര്‍ത്തനസമയം. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ ഡിസംബര്‍ 28 മുതല്‍ കോളജുകളില്‍ ഹാജരാകണം.


സെമസ്റ്റര്‍ അനുസരിച്ച് 50 ശതമാനം ഹാജറോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കോളജുകള്‍ പ്രവര്‍ത്തിക്കേണ്ടത്. രണ്ട് ഷിഫ്റ്റുകളാക്കി അധ്യായനം ക്രമീകരിക്കാനും അവസരമുണ്ട്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും.കോളജുകളിലും സര്‍വകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മുഴുവന്‍ പി ജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്. ഗവേഷകര്‍ക്കും എത്താം. 

 

Post a Comment

0 Comments