ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ജാമ്യം

LATEST UPDATES

6/recent/ticker-posts

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ജാമ്യം

 

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീംലീഗ് എംഎല്‍എ എം സി കമറുദ്ദീന് ജാമ്യം. മൂന്ന് കേസുകളിലാണ് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കമറുദ്ദീന്റെ ആരോഗ്യവും മറ്റു കേസുകളില്‍ പ്രതിയല്ലെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.


മാസങ്ങള്‍ക്ക് മുന്‍പാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിവിധ പരാതികളില്‍ ഒന്നിലധികം എഫ്‌ഐആര്‍ ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് കേസുകളിലാണ് കര്‍ശന ഉപാധികളോടെ കമറുദ്ദീന് ജാമ്യം അനുവദിച്ചത്. ഇദ്ദേഹത്തിന് പുറത്തിറങ്ങാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമല്ല. കാരണം മൂന്നിലധികം എഫ്‌ഐആര്‍ ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് കേസുകളില്‍ മാത്രമാണ് അറസ്റ്റ് നടപടിയെങ്കില്‍ പുറത്തിറങ്ങാന്‍ സാധിക്കും. മറ്റു കേസുകളിലും അറസ്റ്റ് നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കി്ല്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പിന്നീട് മാത്രമാണ് വ്യക്തത ലഭിക്കുകയുള്ളൂ.


കേസ് നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല എന്നത് അടക്കമുള്ള കര്‍ശന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയത്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നതടക്കമുള്ളതാണ് ഉപാധികള്‍.

Post a Comment

0 Comments