കെഎസ്ആർടിസി ബസുകളിൽ ഇനി എഫ്എം സംഗീതവും

LATEST UPDATES

6/recent/ticker-posts

കെഎസ്ആർടിസി ബസുകളിൽ ഇനി എഫ്എം സംഗീതവും

 

ആര്യനാട്: കെഎസ്ആർടിസി ഡിപ്പോയിലെ ബസുകളിൽ ഇനിമുതൽ യാത്രക്കാർക്ക് എഫ്എം സംഗീതവും ആസ്വദിക്കാം. ആര്യനാട് ഡിപ്പോയിൽനിന്നുള്ള ഒരു ബസിൽ ഇതിനകംതന്നെ എഫ്എം സ്ഥാപിച്ചു കഴിഞ്ഞു. രണ്ട് ബസുകളിൽകൂടി ഉടനടി എഫ്എം സ്ഥാപിക്കും. ഈമാസം അവസാനത്തോടെ ഡിപ്പോയിൽ നിന്ന് നിരത്തിൽ ഇറങ്ങുന്ന എല്ലാം ബസുകളിലും എഫ്എം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.


കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് ബസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതിനാൽ കെഎസ്ആർടിസി ബസുകളിൽ കൂടുതൽ യാത്രക്കാരെ ലക്ഷ്യമിട്ടാണ് ആര്യനാട് ഡിപ്പോ അധികൃതർ പുതിയ വിനോദ സംവിധാനങ്ങൾ ഒരുക്കിയത്. നേരത്തെ യാത്രക്കാരെ ബോധവൽക്കരിക്കുന്നതിന് ബസിന്റെ സീറ്റിന് പിന്നിൽ നോട്ടിസ് പതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഫ്എം റേഡിയോയുമായി ഡിപ്പോ അധികൃതർ രംഗത്തെത്തിയത്.


1600 രൂപയോളം ചെലവിട്ടാണ് ബസിൽ എഫ്എം സ്ഥാപിച്ചത്. എഫ്എം റേഡിയോ, രണ്ട് സ്പീക്കർ എന്നിവയാണ് ഒരു ബസിൽ ഒരുക്കുന്നത്. റേഡിയോ വഴി പരസ്യങ്ങളും കേൾപ്പിക്കും. ഇൻസ്പെക്ടറുടെയും ജീവനക്കാരുടെയും കയ്യിൽ നിന്ന് പണമിറക്കിയാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയത്.

Post a Comment

0 Comments