ഇനി എല്ലാം വാട്‌സ്ആപ്പിന്; ഈ എട്ടുനിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആപ്പ് ഉപയോഗിക്കാന്‍ പറ്റില്ല ഉപയോഗനിബന്ധനങ്ങളും സ്വ

LATEST UPDATES

6/recent/ticker-posts

ഇനി എല്ലാം വാട്‌സ്ആപ്പിന്; ഈ എട്ടുനിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആപ്പ് ഉപയോഗിക്കാന്‍ പറ്റില്ല ഉപയോഗനിബന്ധനങ്ങളും സ്വ

കാര്യതാനയങ്ങളും പരിഷ്‌കരിച്ച് ഫേസ്ബുക്കിന്റെ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ്.


വാട്‌സ്ആപ്പ് നിബന്ധനകളും സ്വകാര്യതനയങ്ങളും പരിഷ്‌കരിക്കുകയാണെന്നും അത് അംഗീകരിച്ചാല്‍ മാത്രമേ ഫെബ്രുവരി എട്ടുമുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കൂയെന്ന് കമ്പനി അറിയിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് ഈ സന്ദേശം ഉപയോക്താക്കള്‍ക്ക് എത്തി തുടങ്ങിയതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.


ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍-സ്ഥല വിവരങ്ങള്‍, ഹാര്‍ഡ് വെയര്‍ മോഡല്‍, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങള്‍, ബാറ്ററി ചാര്‍ജ്, സിഗ്‌നല്‍ വിവരങ്ങള്‍, കണക്ഷന്‍ വിവരങ്ങള്‍, ഭാഷ, ഐ.പി വിലാസം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചു. ഫെബ്രുവരി എട്ടിന് ഈ നിബന്ധനകള്‍ നിലവില്‍ വരും. അത് അംഗീകരിച്ചാല്‍ മാത്രമേ ആപ്പ് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയൂ.


അതേസമയം, വാട്‌സ്ആപ്പിന്റെ പുതിയ നിബന്ധനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്. വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നതരത്തിലുള്ളതാണ് പുതിയ നിബന്ധനകള്‍ എന്നാണ് വിമര്‍ശനം.

Post a Comment

0 Comments