ഗുളികയുടെ വലിപ്പത്തിലുള്ള കുഞ്ഞുസോപ്പുകളുമായി മലയാളി സംരംഭകൻ

LATEST UPDATES

6/recent/ticker-posts

ഗുളികയുടെ വലിപ്പത്തിലുള്ള കുഞ്ഞുസോപ്പുകളുമായി മലയാളി സംരംഭകൻ

 

കോവിഡിനെ ചെറുക്കാന്‍ ഇലാരിയ എന്നു പേരുള്ള നാനോ സോപ്പ് രൂപകല്‍പ്പന ചെയ്‌തെടുത്തിരിക്കുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോപ്പുനിര്‍മാതാവും കയറ്റുമതി സ്ഥാപനവുമായ ഓറിയല്‍ ഇമാറയുടെ പ്രൊമോട്ടര്‍ ജാബിര്‍ കെ. സി. ഒരു പ്രാവശ്യം കൈ കഴുകുന്നതിനാവശ്യമായ ഗുളികയുടെ വലിപ്പത്തിലുള്ള കുഞ്ഞുസോപ്പു കട്ടകളാണ് ഗുളികകള്‍ പോലെ തന്നെ അടര്‍ത്തിയെടുക്കാവുന്ന ബ്ലിസ്റ്റര്‍ പാക്കില്‍ എത്തിയിരിക്കുന്നത്.


യാത്രകളിലും റെസ്‌റ്റോറന്റുകള്‍ പോലുള്ള പൊതുഇടങ്ങളിലെ സോപ്പ് ഡിസ്‌പെന്‍സറുകള്‍ തൊടാന്‍ മടിയുള്ളവര്‍ക്കും ഇലാരിയ നാനോ സോപ്പ് ഉപകാരപ്രദമാണെന്ന് ജാബിര്‍ ചൂണ്ടിക്കാണിച്ചു. ഗ്രേഡ് 1 സോപ്പ് വിഭാഗത്തില്‍പ്പെടുന്ന 76-80% എന്ന ഉയര്‍ന്ന ടോട്ടല്‍ ഫാറ്റി മാറ്ററാണ് (ടിഎഫ്എം) ഇലാരിയയുടേത് എന്ന സവിശേഷതയുമുണ്ട്. 20 ടാബ് ലറ്റ് സോപ്പുകളുള്‍പ്പെടുന്ന രണ്ട് സ്ട്രിപ്പുകളുടെ പാക്കറ്റിന് 30 രൂപയാണ് ചില്ലറ വില്‍പ്പനവില. കേരളത്തിലേയും കര്‍ണാടകത്തിലേയും പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഉല്‍പ്പന്നം ലഭ്യമായിക്കഴിഞ്ഞു. ഖത്തറിലേയ്ക്ക് കയറ്റുമതിയുമുണ്ട്.

Post a Comment

0 Comments