അഞ്ച് സീറ്റില്‍ അധികം മത്സരിക്കാനൊരുങ്ങി ലീഗ്; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, അബ്ദുല്‍ വഹാബ് മങ്കടയില്‍, മുനീര്‍ സീറ്റ് മാറിയേക്കും

LATEST UPDATES

6/recent/ticker-posts

അഞ്ച് സീറ്റില്‍ അധികം മത്സരിക്കാനൊരുങ്ങി ലീഗ്; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, അബ്ദുല്‍ വഹാബ് മങ്കടയില്‍, മുനീര്‍ സീറ്റ് മാറിയേക്കും

 



തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റില്‍ അധികം മത്സരിക്കാനൊരുങ്ങി മുസ്ലിം ലീഗ്. യുഡിഎഫില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.


ലീഗിന് അനായാസം ജയിക്കാവുന്ന സീറ്റുകള്‍ ഉണ്ടെന്നും ഇവ ആവശ്യപ്പെടുമെന്നും മുതിര്‍ന്ന നേതാവ് ഇടി മുഹമ്മഹ് ബഷീര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.


കഴിഞ്ഞ തവണ 24 സീറ്റിലാണ് ലീഗ് മത്സരിച്ചത്. ഇതില്‍ 19 സീറ്റ് ജയിക്കാനായി. ഇത്തവണ 29 സീറ്റാണ് ലീഗ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ട പശ്ചാത്തലത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനാവുമെന്നു തന്നെയാണ് ലീഗിന്റെ പ്രതീക്ഷ.


കുടുതല്‍ മുതിര്‍ന്ന നേതാക്കള്‍ ഇക്കുറി ലീഗിനായി മത്സര രംഗത്തുണ്ടാവുമെന്നാണ് സൂചനകള്‍. ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിന് പാര്‍ട്ടി നേതൃത്വം അനുമതി നല്‍കി. മലപ്പുറം സീറ്റില്‍നിന്നു തന്നെയാവും കുഞ്ഞാലിക്കുട്ടി മത്സരിക്കുക.


രാജ്യസഭാംഗം പിവി അബ്ദുല്‍ വഹാബിന്റെ കാലാവധി ഏപ്രിലില്‍ തീരുന്നതിനാല്‍ അദ്ദേഹവും നിയമസഭയിലേക്കു മത്സരിച്ചേക്കും. മങ്കടയില്‍നിന്നാവും വഹാബ് ജനവിധി തേടുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.


മുതിര്‍ന്ന നേതാവ് എംകെ മുനീര്‍ മണ്ഡലം മാറാന്‍ സാധ്യതയുണ്ട്. കോഴിക്കോട് സൗത്തില്‍നിന്നുള്ള എംഎല്‍എയായ മുനീര്‍ കൊടുവള്ളിയിലേക്കു മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

0 Comments