എം.സി കമറുദ്ദീന്‍ എം.എല്‍.എക്ക് 25 കേസുകളില്‍ കൂടി ജാമ്യം

LATEST UPDATES

6/recent/ticker-posts

എം.സി കമറുദ്ദീന്‍ എം.എല്‍.എക്ക് 25 കേസുകളില്‍ കൂടി ജാമ്യം

 

കാസര്‍കോട്: എം.സി കമറുദ്ദീന്‍ എം.എല്‍.എക്ക് കൂടുതല്‍ കേസുകളില്‍ ജാമ്യം ലഭിച്ചു. 11 കേസുകളില്‍ കാസര്‍കോട് സിജെഎം കോടതിയും 14 കേസുകളില്‍ ഹോസ്ദുര്‍ഗ് കോടതിയുമാണ് ജാമ്യം അനുവദിച്ചത്. ഇതോടെ 52 കേസുകളില്‍ കമറുദ്ദീന് ജാമ്യം ലഭിച്ചു.


പുതുതായി സമര്‍പ്പിച്ച 16 കേസുകളിലെ ഹര്‍ജിയില്‍ കാസര്‍കോട് സിജെഎം കോടതി നാളെ വാദം കേള്‍ക്കും. 96 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ എംഎല്‍എയുടെ ജയില്‍ മോചനം സാധ്യമാകൂ.

Post a Comment

0 Comments