കാഞ്ഞങ്ങാട് നഗരത്തിലെ ട്രാഫിക് സംവിധാനം നാറ്റ്പാക്ക് പഠന വിധേയമാക്കണം: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്

കാഞ്ഞങ്ങാട് നഗരത്തിലെ ട്രാഫിക് സംവിധാനം നാറ്റ്പാക്ക് പഠന വിധേയമാക്കണം: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്

 

കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര വാണിജ്യ കേന്ദ്രമായ കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ നാറ്റ്‌പാക്ക് ഏജൻസിയുടെ പഠനത്തിന് വിധേയാക്കണമെന്നു ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് കാസറഗോഡ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. 

ദേശീയ യുവജന ദിനത്തിൻ്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച കാസറഗോഡ് ജില്ലാ കലക്ടർ ഡോക്ടർ ഡി സജിത്ത് ബാബുവുമായുള്ള  മുഖാമുഖം പരിപാടിയിൽ കാസറഗോഡ് ജില്ലയുമായി ബന്ധപ്പെട്ട വികസന കാര്യങ്ങൽ ചർച്ച ചെയ്തു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി, പെരിയയിലെ പച്ചക്കറി മൊത്ത കച്ചവട കേന്ദ്രം, ജില്ലാ ആശുപത്രി, കുട്ടികളിലെ ക്യാൻസർ രോഗത്തിന് ചികിത്സാ കേന്ദ്രം, ഡയാലിസിസ് കേന്ദ്രം, കെ എസ് ടി പി റോഡിലെ ഗതാഗത പ്രശ്നങ്ങൾ തുടങ്ങി ആരോഗ്യ, വിദ്യാഭ്യാസ, വാണിജ്യ, ഗതാഗത ടൂറിസം മേഖലകളിലെ ആവശ്യങ്ങളും, പ്രശ്നങ്ങളും പ്രതിവിധികളും കളക്ടറുടെ മുന്നിൽ അവതരിപ്പിച്ചു. രാഷ്ട്രീയ ഇച്ഛാ ശക്തിയും കൂട്ടായ്മയും ഉണ്ടായാൽ കാസറഗോഡ് വികസനത്തിൽ വൻകുതിച്ച് ചാട്ടം സൃഷ്ടിക്കുമെന്ന് കളക്ടർ പറഞ്ഞു. കാസർഗഡ് ജില്ലയിലെ ജനങ്ങൾ സ്നേഹ സമ്പന്നരാണെന്ന്  കളക്ടർ  സജിത് ബാബു അനുഭവങ്ങൾ നിരത്തിക്കൊണ്ട് പറഞ്ഞു. ജില്ലയിൽ വർഗ്ഗീയ കലാപങ്ങൾ പഴകഥകളായി മാറിയത് ഇവിടുത്തെ ജനങ്ങൾ ഉൽബുദ്ധരായത് കൊണ്ടാണ്. കഴിഞ്ഞ രണ്ടര വർഷമായി ജില്ലയെ പുരോഗതിയിലേക്ക് നയിക്കുന്ന ജില്ലാ കളക്ടർ സജിത്ത് ബാബുവിൻ്റെ സേവനത്തെ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് അനുമോദിച്ചു.

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അബ്ദുൽ നാസ്സർ അദ്ധ്യക്ഷനായിരുന്നു. ലയൺ ടൈറ്റസ് തോമസ്, അൻവർ ഹസ്സൻ, പ്രസംഗിച്ചു. ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും, ഷൗക്കത്തലി നന്ദിയും പറഞ്ഞു



Photo: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഒരുക്കിയ കലക്ടറോടൊപ്പം പരിപാടിയിൽ ജില്ലാ കളക്ടർ ഡോക്ടർ ഡി സജിത്ബാബു ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു 

Post a Comment

0 Comments