വ്യാഴാഴ്‌ച, ജനുവരി 21, 2021

 

പുനെ: രാജ്യത്തെ പ്രധാന കോവിഡ് വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ തീപിടിത്തം. ടെര്‍മിനല്‍ വണ്‍ ഗേറ്റിലാണ് തീപിടിത്തമുണ്ടായത്. 


തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്നി ശമന സേനയുടെ പത്ത് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്നിബാധയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വാക്‌സിന്‍ സംഭരണ കേന്ദ്രം സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ