മാണിക്കോത്ത് മൂത്തൽ തറവാട് ഗൃഹപ്രവേശനവും പുനഃപ്രതിഷ്ഠയും നടന്നു

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് മൂത്തൽ തറവാട് ഗൃഹപ്രവേശനവും പുനഃപ്രതിഷ്ഠയും നടന്നു

 

 കാഞ്ഞങ്ങാട് : മാണിക്കോത്ത് പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിലെ അധീനതയിൽ വരുന്ന,  നൂറ്റാണ്ടുകളോളം പഴക്കമുള്ള മാണിക്കോത്ത് മൂത്തൽ തറവാട്ടിൽ നവീകരണത്തിന് ശേഷം ഗൃഹപ്രവേശനവും പുനഃപ്രതിഷ്ഠയും നടന്നു.  പുനപ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായി ഇടമന ഈശ്വരൻ തന്ത്രിയുടെ കാർമികത്വത്തിൽ വിവിധ പൂജകളും ഗണപതിഹോമവും നടന്നു. മൂത്തൽ  അച്ഛൻ നാരായണൻ കാരണവരുടെ നേതൃത്വത്തിലാണ് പുന പ്രതിഷ്ഠ കർമ്മങ്ങൾ നടന്നത്. ചടങ്ങിൽ 11 സ്ഥാനങ്ങളിലെ ക്ഷേത്രേശൻമാരും കമ്മിറ്റി അംഗങ്ങളും തറവാട് അംഗങ്ങളും പങ്കെടുത്തു. അന്നദാനവും നടന്നു

Post a Comment

0 Comments