ശനിയാഴ്‌ച, ജനുവരി 23, 2021

 

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചയാള്‍ മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖ് (49)ആണ് മരിച്ചത്. മര്‍ദനമാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. 


ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നഗത്തിലെ സ്വകാര്യ ആശുപത്രിയില്‍ സ്ത്രീയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് ആരോപിച്ച് റഫീഖിന് മര്‍ദനമേറ്റത്.


തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഇറങ്ങി ഓടിയ ഇയാളെ നാട്ടുകാരും സമീപത്തെ ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് വീണ്ടും മര്‍ദിച്ചു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ