വിവാഹവേദയിലെ കാരുണ്യ സ്പർശം; ഒറ്റത്തവണ ഉപയോഗിച്ച അലമാരയില്‍ സൂക്ഷിക്കുന്ന കല്യാണ വസ്ത്രങ്ങള്‍ നിർധനർക്ക് എത്തിക്കാന്‍ പദ്ധതിയുമായി ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് അതിഞ്ഞാല്‍

LATEST UPDATES

6/recent/ticker-posts

വിവാഹവേദയിലെ കാരുണ്യ സ്പർശം; ഒറ്റത്തവണ ഉപയോഗിച്ച അലമാരയില്‍ സൂക്ഷിക്കുന്ന കല്യാണ വസ്ത്രങ്ങള്‍ നിർധനർക്ക് എത്തിക്കാന്‍ പദ്ധതിയുമായി ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് അതിഞ്ഞാല്‍

 

കാഞ്ഞങ്ങാട്: കല്ല്യാണത്തലേന്ന് മൈലാഞ്ചി മംഗലത്തിനും കല്യാണ ദിവസവും മാത്രം ഒറ്റത്തവണ മണവാട്ടിയും മണവാളനും പയോഗിച്ച്് പുതുമണം മാറാതെ അലമാരയില്‍ സൂക്ഷിക്കുന്ന കല്ല്യാണ വസ്ത്രങ്ങള്‍ ശേഖരിച്ച് സാമ്പത്തികശേഷി കുറഞ്ഞവരുടെ കല്ല്യാണാവശ്യങ്ങള്‍ക്കെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കം.


ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് അതിഞ്ഞാല്‍ എന്ന സംഘടനയാണ് ഇത്തരത്തില്‍ കല്ല്യാണ വസ്ത്രങ്ങള്‍ ശേഖരിച്ച് സാധാരണക്കാരും പാവപ്പെട്ടവരുമായവരുടെ കല്ല്യാണവീടുകളില്‍ എത്തിക്കുന്ന നൂതന പദ്ധതി ആവിഷ്‌ക്കരിച്ചത്.  മുന്‍കാലങ്ങളില്‍ വ്യത്യസ്തമായി കല്ല്യാണ ദിവസം പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള വസ്ത്രങ്ങളാണ് മണവാളനും മണവാട്ടിയും കല്ല്യാണദിവസം ഉപയോഗിക്കുന്നത്.


കൂടാതെ കല്ല്യാണ വീടുകളിലെ കുടുംബങ്ങള്‍ക്കുപയോഗിക്കാനും ഒരേ രീതിയിലുള്ള വസ്ത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം വാങ്ങാറുണ്ട്. ഇത്തരം വിലപിടിപ്പുള്ള വസ്ത്രങ്ങളും ഒറ്റത്തവണ മാത്രം ഉപയോഗിച്ച് മടക്കി വെക്കുകയാണ പതിവ്. ഇപ്രകാരം കല്ല്യാണ വീടുകളില്‍ വില കൂടിയ വസ്ത്രങ്ങളാണ് ഒരു തവണ ഉപയോഗിച്ച് മാറ്റി വെക്കുന്നത്. വന്‍ നഗരങ്ങളില്‍ കല്ല്യാണ ദിവസം പുതുമണവാളനും മണവാട്ടിക്കും ഉപയോഗിക്കാന്‍ വില കൂടിയ സൂട്ടും കോട്ടും ഉള്‍പ്പെടെ മണവാളനും മണവാട്ടിക്കുമുള്ള വസ്ത്രങ്ങള്‍ വാടകക്ക് ലഭ്യമാവുന്ന സംവിധാനമുണ്ട്. നിര്‍ധന കുടുംബത്തില്‍പ്പെട്ടവരും സാമ്പത്തികശേഷിയുള്ളവരും ഇത്തരം വസ്ത്രങ്ങള്‍ വാടകക്ക് വാങ്ങി ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍ ചെറു നഗരങ്ങളിലും നാടന്‍ ഉള്‍പ്രദേശങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ നിലവിലില്ല.


കല്ല്യാണ വസ്ത്രങ്ങള്‍ ശേഖരിച്ച് സാധാരണക്കാരിലെത്തിക്കാനുള്ള നൂതന പദ്ധതി ഗ്രീന്‍സ്റ്റാര്‍ അതിഞ്ഞാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചപ്പോള്‍ വലിയ തോതിലുള്ള  പ്രതികരണമാണുണ്ടായത്. പല കല്ല്യാണവീടുകളില്‍ നിന്നും ഒറ്റത്തവണ ഉപയോഗിച്ച വസ്ത്രങ്ങള്‍ നല്‍കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.


അതിഞ്ഞാലില്‍ ഞായറാഴ്ച പി.എം.ഫൈസലിന്റെയും താഹിറയുടെയും മകള്‍ ജെബിന്‍ സുല്‍ത്താനയും കാസര്‍കോട് വിദ്യാനഗറിലെ കെ.എച്ച്.ഹസൈനാറിന്റെയും റംലയുടെയും മകള്‍ ഇര്‍ഫാനും വിവാഹിതരായ വേദിയില്‍ കല്ല്യാണവേദി വേറിട്ട കാഴ്ചയായി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്ലം കല്യാണവീട്ടില്‍ വസ്ത്രങ്ങള്‍ ഏറ്റു വാങ്ങി ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് ട്രഷറര്‍ നൗഫല്‍ പാലക്കിക്ക് കൈമാറി. ക്ലബ്ബ് പ്രസിഡന്റ് ഖാലിദ് അറബിക്കാടത്ത്, വധുവിന്റെ പിതാവ് പി.എം.ഫൈസല്‍, ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ഹമീദ് ചേരക്കാടത്ത്, പി.എം.കുഞ്ഞബ്ദുള്ള ഹാജി, മൊയ്തീന്‍കുഞ്ഞി മട്ടന്‍, പി.എം.എ.അസീസ്, കെ.കെ.ഫസല്‍ റഹ്മാന്‍, പി.എം.ഫാറൂഖ്, ഇ.കെ.മൊയ്തീന്‍കുഞ്ഞി, പി.അബ്ദുല്ല, റഷീദ് പാലാട്ട് എന്നിവര്‍ സംസാരിച്ചു. വിവാഹ വസ്ത്രങ്ങള്‍ നല്‍കാന്‍ സന്നദ്ധതയുള്ളവരും ആവശ്യക്കാരും 9656124202, 9895088899 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Post a Comment

0 Comments