മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് അധിക സീറ്റുകൾ വേണമെന്ന നിലപാടുമായി മുസ്‌ലീം ലീഗ് മുന്നോട്ടുപോവുമ്പോൾ, മൂന്ന് സീറ്റുകൾ കൂടി നൽകാമെന്ന അനുനയവുമായി കോൺഗ്രസ്. ഇതിലൊന്നിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണം.കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാൻ ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമവായ ചർച്ചകൾക്കായി ഇന്നലെ രാവിലെ ഒമ്പതോടെയാണ് പാണക്കാട്ടെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ആറ് സീറ്റ് അധികമായി നൽകുന്നത് സാമുദായിക ധ്രുവീകരണ പ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നും ഇത് മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും തിരിച്ചടിക്ക് വഴിവയ്ക്കുമെന്നും കോൺഗ്രസ് നേതൃത്വം ലീഗിനെ ധരിപ്പിച്ചു. തുടർചർച്ചകൾക്കായി ലീഗ് നേതൃത്വം പി.കെ. കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി. കരിപ്പൂർ വിമാനത്താവളത്തിൽ രാഹുൽഗാന്ധിയെ സ്വീകരിക്കാനെത്തിയ കോൺഗ്രസ് - ലീഗ് നേതാക്കൾ രാഹുലിന്റെ സാന്നിദ്ധ്യത്തിലും കൂടിയാലോചന നടത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ