കെട്ടിട നിർമാണം തുടങ്ങാൻ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; സ്ഥലമുടമയുടെ സാക്ഷ്യ പത്രം മതി

LATEST UPDATES

6/recent/ticker-posts

കെട്ടിട നിർമാണം തുടങ്ങാൻ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; സ്ഥലമുടമയുടെ സാക്ഷ്യ പത്രം മതി

 

സംസ്ഥാനത്ത് ഇനി കെട്ടിട നിർമാണം തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിക്ക് കാത്തു നിൽക്കേണ്ട. സ്ഥലമുടമയുടെ സാക്ഷ്യ പത്രത്തിൽ നിർമാണം അനുവദിക്കാൻ നിയമഭേദഗതിക്ക് മന്ത്രിസഭാ തീരുമാനം.


തെരഞ്ഞെടുപ്പ് അടുത്തതോടെ ജനപ്രിയ തീരുമാനങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് മന്ത്രിസഭാ യോഗം. കെട്ടിട നിർമാണം സ്ഥലമുടമയുടെ സ്വയം സാക്ഷ്യപത്രത്തിൽ തുടങ്ങാം. പ്ലാൻ ലഭിച്ചാൽ 5 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറി കൈപ്പറ്റ് സാക്ഷ്യപത്രം നൽകണം .ഇതാണ് അനുമതി രേഖ. സാക്ഷ്യപത്രം തെറ്റായി രേഖപ്പെടുത്തിയാൽ പിഴ ഈടാക്കും.


ഇതിന് പിന്നാലെ ശമ്പള കമ്മീഷൻ റിപ്പോർട്ടിന് അം​ഗീകാരം നൽകുന്നത് അടക്കമുള്ള തീരുമാനങ്ങളും എടുത്തിട്ടുണ്ട്.

അറുപത് കഴിഞ്ഞ തൊഴിലുറപ്പു തൊഴിലാളികൾക്ക് പെൻഷൻ നൽകും. ക്ഷേമനിധി അംഗം മരണമടഞ്ഞാൽ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കും. ഇതു സംബന്ധിച്ച കരടുബിൽ മന്ത്രി സഭ അംഗീകരിച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ റിപ്പോർട്ടിനും അംഗീകാരം നൽകി.


നാടാർ സമുദായത്തെ പൂർണമായും ഒബിസി പട്ടികയിൽ പെടുത്തും. തിരുവനന്തപുരത്തെ നാടാർ വോട്ടുകൾ അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ . പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടാൻ തീരുമാനിച്ച മന്ത്രിസഭാ യോഗം സി ഡിറ്റിലെ 114 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും റിമോട്ട് സെൻസിംഗ് സെൻററിലെ ഭരണസാങ്കേതിക വിഭാഗം ജീവനക്കാരുടെ പെൻഷൻ പ്രായം 55 ൽ നിന്ന് 56 ആയി ഉയർത്താനും തീരുമാനിച്ചത് തൊഴിൽ രഹിതർക്ക് തിരിച്ചടിയായി.എയ്ഡഡ് സ്കൂളുകളിലെ സംരക്ഷിത അധ്യാപകരെ പുനർവിന്യസിക്കും. മുൻഗണനനേതര വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് മാർച്ച് ഏപ്രിൽ മാസങ്ങളിൽ 10 കിലോ വീതം അരി 15 രൂപക്ക് നൽകും. തൊഴിലുറപ്പു തൊഴിലാളികൾക്ക് പെൻഷന് ഓർഡിനൻസ് കൊണ്ടുവരും.

വയനാട് കാർ ബൺ ന്യൂട്രൽ പാർക്കിന് ചെമ്പ്ര പീക്കിൽ 102 ഏക്കർ ഭൂമി ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു .

Post a Comment

0 Comments