വെള്ളിയാഴ്‌ച, ഫെബ്രുവരി 05, 2021

 

കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.  വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ കൊമേഴ്സ് പരീക്ഷയുടെ നൂറു കണക്കിന് ഉത്തര കടലാസുകളാണ് റോഡരികിൽ കാണപ്പെട്ടത്. കണ്ണൂർ മലപ്പട്ടം ഭാഗത്തു നിന്നാണ് കിട്ടിയത്. ഹോം വാല്യുവേഷന് കൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം. പരീക്ഷയുടെ ഫലം പുറത്തു വന്നില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സർവകലാശാല അറിയിച്ചു. ഉത്തരക്കടലാസു കൾ റോഡരികിൽ കണ്ടെത്തിയതിൽ പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ