ചിത്താരി ഡയാലിസിസ് സെന്റർ സമൂഹത്തിന് മാതൃകയാവണം : ഡോ ഇദ്രീസ്

LATEST UPDATES

6/recent/ticker-posts

ചിത്താരി ഡയാലിസിസ് സെന്റർ സമൂഹത്തിന് മാതൃകയാവണം : ഡോ ഇദ്രീസ്

 

ചിത്താരി : സൗത്ത് ചിത്താരിയിൽ സഹായിചാരിറ്റബിൾ സെന്ററിന് കീഴിൽ ആരംഭിക്കുന്ന ചിത്താരി ഡയാലിസിസ് സെന്റർ പുതു തലമുറയ്ക്ക് മാതൃക ആണെന്ന് തണൽ ചാരിറ്റബിൾ സെന്റർ ചെയർമാൻ ഡോ ഇദ്രീസ് പറഞ്ഞു .


ഡയാലിസിസ് കേന്ദ്രങ്ങൾ ആരോഗ്യ പ്രശ്‌നത്തെക്കാൾ ഉപരി ഇപ്പോൾ സാമൂഹിക പ്രശ്നമായി മാറിയെന്നും , അത്തരം സാഹചര്യത്തിൽ വരും വർഷങ്ങളിൽഡയാലിസിസ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്നും , ഇത്തരംഡയാലിസിസ് കേന്ദ്രങ്ങൾ ഓരോ നാടുകളിലും അത്യാവശ്യമായി വരുമെന്നുംഅദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു . ചിത്താരിഡയാലിസിസ് സെന്റർ സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നുഅദ്ദേഹം . ചിത്താരി ഡയാലിസിസ് സെന്ററിന് നേതൃത്വം കൊടുക്കുന്ന യുവാക്കളെ സമൂഹം പ്രോത്സാഹിപ്പിക്കണമെന്നും , അവർക്ക് പൂർണ്ണ പിന്തുണ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു .ഡയാലിസിസ് സെൻ്റെർ കൺവീനർ മുഹമ്മദ് കുഞ്ഞി ഖത്തർ അധ്യക്ഷത വഹിച്ചു സഹായിചാരിറ്റി ട്രസ്റ്റ് ചെയർമാൻ ഷരീഫ് മിന്ന വാർഡ് മെമ്പർ സി.കെ ഇർഷാദ്  എന്നിവർ പ്രസംഗിച്ചു റിയാസ് അമലടുക്കം സ്വാഗതവും ഹബീബ് കുളിക്കാട് നന്ദിയും പറഞ്ഞു

Post a Comment

0 Comments