ഷാജിയെ കാസര്‍ഗോഡ് ഇറക്കാനുള്ള നീക്കത്തിനെതിരെ ലീഗ് ജില്ലാ നേതൃത്വം

LATEST UPDATES

6/recent/ticker-posts

ഷാജിയെ കാസര്‍ഗോഡ് ഇറക്കാനുള്ള നീക്കത്തിനെതിരെ ലീഗ് ജില്ലാ നേതൃത്വം

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെഎം ഷാജിയെ കാസര്‍ഗോഡ് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ലീഗ് ജില്ലാ നേതൃത്വം. ജില്ലക്ക് പുറത്തുള്ളവരെ മണ്ഡലത്തില്‍ മത്സരിപ്പിക്കരുതെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെ അറിയിച്ചു.


പ്ലസ്ടു അനുവദിക്കാമെന്ന് പറഞ്ഞ് കോഴ വാങ്ങിയെന്നാരോപണത്തില്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ ഷാജിക്ക് സുരക്ഷിതമായൊരു മണ്ഡലമാണ് സംസ്ഥാന നേതൃത്വം കണക്ക് കൂട്ടുന്നത്. അങ്ങനെയാണ് കാസര്‍ഗോഡ് പരിഗണിക്കുന്നത്. എന്നാല്‍ കാസര്‍ഗോഡ് മത്സരിക്കുന്നത് കെഎം ഷാജിക്ക് ഗുണം ചെയ്യില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.


കാസര്‍ഗോഡ് നിന്ന് രണ്ടുതവണ വിജയിച്ച എന്‍എ നെല്ലിക്കുന്നിനെ ഇത്തവണ മഞ്ചേശ്വരത്തേക്ക് മാറ്റി കെഎം ഷാജിയെ യുഡിഎഫ് കുത്തകയായ കാസര്‍ഗോഡ് മത്സരിപ്പിക്കുകയാണ് നീക്കം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 8607 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എന്‍എ നെല്ലിക്കുന്ന് നിയമസഭയിലെത്തിയത്. ഇത്തവണ വിജയിച്ചാല്‍, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനവും നെല്ലിക്കുന്നിനെ കാത്തിരിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള കാസര്‍ഗോഡ് സ്ഥാനാര്‍ഥിയാകുമെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.


2006ല്‍ 29,468 വോട്ടിനു സിപി ഐഎം ജയിച്ച അഴീക്കോട്, 493 വോട്ടിനാണു 2011ല്‍ ഷാജിയിലൂടെ യുഡിഎഫ് പിടിച്ചെടുത്തത്. 2016 ല്‍ 2287 വോട്ടായി ഷാജി ഭൂരിപക്ഷമുയര്‍ത്തി.

Post a Comment

0 Comments