പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാന്‍ വിവേചനം ഇല്ലാതെ ലോണ്‍ അനുവദിക്കണമെന്ന് കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍

LATEST UPDATES

6/recent/ticker-posts

പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാന്‍ വിവേചനം ഇല്ലാതെ ലോണ്‍ അനുവദിക്കണമെന്ന് കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍

 

കാഞ്ഞങ്ങാട് ; പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാന്‍ വിവേചനം ഇല്ലാതെ ലോണ്‍ അനുവദിക്കണമെന്ന്  കേരള പ്രവാസി  വെല്‍ഫെയര്‍  അസോസിയേഷന്‍ രൂപീകരണ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മഹാ കവി പിവി സ്മാരക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍  അഷ്‌റഫ് പൂടംങ്കല്ലിന്റെ അദ്ധ്യക്ഷതയില്‍ മൂസ ബല്ലാകടപ്പുറം ഉല്‍ഘാടനം ചെയ്തു.

സികെ നാസര്‍ കാഞ്ഞങ്ങാട്, ബഷീര്‍ ആവിയില്‍, റഫീക്ക് തൈക്കടപ്പുറം, തമ്പാന്‍ മാണിക്കോത്ത്, ഗോപാലകൃഷ്ണന്‍ മാവുങ്കാല്‍, അബ്ദുല്‍ അസീസ് ഹാജി തൈക്കടപ്പുറം, സിദ്ദിഖ് പാണത്തൂര്‍, സിദ്ദിഖ് നിലേശ്വരം,  അസൈനാര്‍ കല്ലൂരാവി, ഹക്കീം തൈക്കടപ്പുറം, നവാസ് ചെമ്പ്രകാനം, അബ്ദുല്ല കുഞ്ഞി മധൂര്‍, മുഹമ്മദ് കുഞ്ഞി കാസര്‍കോട് തുടങ്ങിയവര്‍ സംസാരിച്ചു.


ഗള്‍ഫില്‍ നിന്ന് വിസ ക്യാന്‍സലക്കി തിരികെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായിക്കുക. സ്വയം തൊഴില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ ക്ലാസുകള്‍ സംഘടിപ്പിക്കുക.സംരംഭം തുടങ്ങാന്‍ ബേങ്ക് ലോണ്‍ സബ്‌സിഡി തുടങ്ങിയല ലഭിക്കാന്‍ സഹായിക്കുക.

പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ മറ്റ് കാര്യങ്ങള്‍ ചെയ്തു കൊടുക്കുക. സര്‍ക്കാരിന്റെ ക്ഷേമനിധിയില്‍ പ്രവാസികളെ അംഗമാക്കുക.

പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ രോഗ ചികിത്സ സഹായം വാങ്ങി നല്‍കി സഹായിക്കുക. പ്രവാസികള്‍ക്ക് മക്കളുടെ വിവാഹ വിദ്യാഭ്യാസ സഹായങ്ങള്‍ ലഭ്യമാക്കുക.മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ സഹായിക്കുക.പ്രവാസലോകത്ത് പലവിഷയങ്ങളില്‍ കുടുങ്ങിയവരെ നാട്ടില്‍ എത്തിക്കാന്‍ നിയമ സഹായങ്ങളില്‍ സഹായിക്കുക.അപകടങ്ങളില്‍ പെടുന്ന പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാക്കുക. ഇന്‍ഷുറന്‍സ് സംബന്ധമായ ക്ലൈയിം വാങ്ങി നല്‍കി സഹായിക്കുക. കുടുംബാംഗങ്ങള്‍ സംരക്ഷണം നല്‍കാത്തപ്രവാസികള്‍ക്ക് സംരക്ഷണം നല്‍കുക ഏറ്റെടുക്കുക തുടങ്ങിയ പ്രവാസി ക്ഷേമ പദ്ധതികള്‍ അടങ്ങിയ കാര്യങ്ങളില്‍ പ്രവാസി ക്ഷേമം ലക്ഷ്യം വെച്ചാണ് രാഷ്ട്രീയത്തിനതീതമായി ഈ സംഘടന രൂപീകരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍  പ്രവാസി സേവന കേന്ദ്രം ജില്ലയില്‍ തുടങ്ങും. താത്പര്യം ഉള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടാനുള്ള നമ്പര്‍ 9526626695, 9447151447, 7592045860


ഭാരവാഹികൾ: കാഞ്ഞങ്ങാട് ചേര്‍ന്ന പ്രവാസികളുടെ കൂട്ടായ്മ ഭാരവാഹികളെ തെരഞ്ഞെടുത്തു.സംഘടന സൊസെറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു. കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍.


അഷ്‌റഫ് പൂടംങ്കല്ല് (പ്രസിഡന്റ്) അബ്ദുല്‍ അസീസ് ഹാജി തൈക്കടപ്പുറം, തമ്പാന്‍ മാണിക്കോത്ത് (വൈസ് പ്രസിഡന്റുമാര്‍) സികെ നാസര്‍ കാഞ്ഞങ്ങാട് ജനറല്‍ സെക്രട്ടറി) ഗോപാലകൃഷ്ണന്‍ മാവുങ്കാല്‍ , സിദ്ദിഖ് തൈക്കടപ്പുറം (സെക്രട്ടറിമാര്‍) ബഷീര്‍ ആവിയില്‍ (ട്രഷറര്‍) റഫീഖ് തൈക്കടപ്പുറം (കോഡിനേറ്റര്‍) മൂസ ബല്ലാകടപ്പുറം (രക്ഷാധികാരി). എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഹസൈനാര്‍ കല്ലൂരാവി, അബ്ദുല്ല കുഞ്ഞി മധൂര്‍, മുഹമ്മദ് കുഞ്ഞി കാസര്‍കോട്, ഹക്കീം തൈക്കടപ്പുറം, സിദ്ദിഖ് പാണത്തൂര്‍, നിയാസ് പള്ളിക്കര, നവാസ് ചെമ്പ്രകാനം, എന്നിവരെയും തെരഞ്ഞെടുത്തു.

പഞ്ചായത്ത് മുന്‍സിപ്പാലിറ്റി കോഡിനേറ്റര്‍മാരായി കെപി അബ്ദുല്‍ റഹ്മാന്‍ കല്ലൂരാവി, ഖാലിദ് ബാഷ കാസര്‍കോട്,  ഷബീര്‍ തൈക്കടപ്പുറം, ഇബ്രാഹിം മധൂര്‍, ടി ബഷീര്‍ പനത്തടി, റഫീക്ക് പനത്തടി, എന്നിവരെയും തെരഞ്ഞെടുത്തു. 

Post a Comment

0 Comments