ഛര്‍ദ്ദിയെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ച നാലരവയസുകാരന്‍ മരിച്ചു

ഛര്‍ദ്ദിയെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ച നാലരവയസുകാരന്‍ മരിച്ചു

 

കാഞ്ഞങ്ങാട്: വീട്ടില്‍വെച്ച് ഇന്നലെ രാത്രി ഏറെ നേരം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ആസ്പത്രിയില്‍ എത്തിച്ച നാലരവയസുകാരന്‍ മരിച്ചു. അജാനൂര്‍ കടപ്പുറത്തെ മഹേഷിന്റെ മകന്‍ അദ്വൈതാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍വെച്ച് ഛര്‍ദ്ദിച്ച് അദ്വൈത് അവശനായിരുന്നു. രാവിലെ ഒമ്പതരയോടെയാണ് കുന്നുമ്മലിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്. പിന്നീട് മരണപ്പെടുകയായിരുന്നു. അമ്മ: വര്‍ഷ. സഹോദരന്‍: നിസാന്‍

Post a Comment

0 Comments