ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭ; തസ്തിക സൃഷ്ടിക്കാനോ അധിക നിയമനത്തിനോ തീരുമാനമില്ല

LATEST UPDATES

6/recent/ticker-posts

ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭ; തസ്തിക സൃഷ്ടിക്കാനോ അധിക നിയമനത്തിനോ തീരുമാനമില്ല

 

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാതെ പ്രത്യേക മന്ത്രിസഭാ യോഗം. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ തീരുമാനമായില്ല. അതിന് പുറമെ, തസ്തിക സൃഷ്ടിക്കാനോ ലിസ്റ്റിലുള്ളവരെ കൂടുതൽ നിയമിക്കാനോ തീരുമാനമില്ല.

അതിന് പുറമെ, കൂടുതൽ വകുപ്പുകളില്‍ താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. നിര്‍മിതി കേന്ദ്രത്തിലും സ്ഥിരപ്പെടുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. 10 വര്‍ഷം പൂര്‍ത്തിയാക്കിയ 16 പേരെ സ്ഥിരപ്പെടുത്തും. ഇതിനായി എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ടൂറിസം വകുപ്പിൽ 15 പേരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കോള്‍ കേരളയിൽ 54 പേരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ശുപാര്‍ശയുണ്ടായിരുന്നു. ഇതും അംഗീകരിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.


അതേസമയം, സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. റാങ്ക് ലിസ്റ്റിലുള്ളവരുടെ കാലാവധി കൂട്ടൽ പുതിയ തസ്തിക സൃഷ്ടിക്കൽ എന്നിങ്ങനെ ഒന്നിലും തന്നെ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാൽ, പി എസ് സി നിയമനം നടത്തേണ്ട തസ്തികയുണ്ടോ എന്ന് പരിശോധിക്കും. വകുപ്പുകള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിരപ്പെടുത്തുമ്പോള്‍ പി എസ് സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


അതിനിടെ നിയമനത്തിൽ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ രംഗത്തുവന്നു. ഇല്ലാത്ത ഒഴിവുകളിൽ നിയമനം ആവശ്യപ്പെട്ടാണ് ഉദ്യോഗാര്‍ത്ഥികളുടെ സമരം. ഉദ്യോഗാര്‍ത്ഥികളെ മുൻനിര്‍തത്തി അക്രമസമരത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നും വിജയരാഘവന്‍ ആരോപിച്ചു.

Post a Comment

0 Comments