സ്വകാര്യത പരമപ്രധാനം: വാട്സാപ്പിന് സുപ്രീം കോടതി നോട്ടിസ്

LATEST UPDATES

6/recent/ticker-posts

സ്വകാര്യത പരമപ്രധാനം: വാട്സാപ്പിന് സുപ്രീം കോടതി നോട്ടിസ്

 

സ്വകാര്യതയാണ് പരമപ്രധാനമെന്ന് സുപ്രീംകോടതി. ഫേസ്ബുക്കിന്‍റെയും വാട്സാപ്പിന്‍റെയും മൂലധനത്തേക്കാളും വലുതാണ് ജനങ്ങള്‍ക്ക് സ്വകാര്യതയെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നീരീക്ഷിച്ചു. വാട്സാപ്പിന്‍റെ പുതിയ സ്വകാര്യത നയത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ഹര്‍ജിയില്‍ വാടസാപ്പിന് കോടതി നോട്ടീസയച്ചു. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം. പുതിയ നയം ഇന്ത്യക്ക് മാത്രമാണ് ബാധകമെന്ന വാര്‍ത്തകളെ വാട്സാപ്പ് നിഷേധിച്ചു. യൂറോപ്പ് ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും നയം ബാധകമാണ്. യൂറോപ്പിന് ഡാറ്റാ പ്രൈവസിയുടെ കാര്യത്തില്‍ പ്രത്യേക നിയമമുണ്ട്. ഇന്ത്യയും നിയമം നിര്‍മിക്കുകയാണെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും വാട്സാപ്പ് കോടതിയെ അറിയിച്ചു. 


Post a Comment

0 Comments