പെട്രോള്‍, ഡീസൽ വില വർദ്ദനവ്: എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട്ട് ഓട്ടോ റിക്ഷ കെട്ടി വലിച്ചു പ്രതിഷേധിച്ചു

LATEST UPDATES

6/recent/ticker-posts

പെട്രോള്‍, ഡീസൽ വില വർദ്ദനവ്: എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട്ട് ഓട്ടോ റിക്ഷ കെട്ടി വലിച്ചു പ്രതിഷേധിച്ചു

 

കാഞ്ഞങ്ങാട്: വർദ്ധിച്ച് വരുന്ന  പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ എസ് ടി യു മോട്ടോർ  തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ  ഓട്ടോ റിക്ഷ കെട്ടി വലിച്ചു പോസ്‌റ്റോഫിസിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിച്ചു.


കാഞ്ഞങ്ങാട് എലൈറ്റ് ഹോട്ടലിൽ പരിസരത്ത്നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പോസ്റ്റാപ്പീസ് പരിസരത്ത് സമാപിച്ചു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം.പി ജാഫര്‍ ഉദ്ഘാടനം ചെയ്തു. 

യൂണിറ്റ് പ്രസിഡൻ്റ് ഷുക്കൂര്‍ ബാവനഗര്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിറഷീദ് മുറിയനാവി സ്വാഗതം പറഞ്ഞു. മോട്ടോർ ഫെഡറേഷൻ  ജില്ലാ വൈസ് പ്രസിഡൻ്റ് കരീം മൂന്നാം മൈൽ

മുനിസിപ്പൽ എസ് ടി യു പ്രസിഡൻ്റ് യൂനുസ് വടകരമുക്ക്, വൈസ് പ്രസിഡൻ്റ് എല്‍.കെ ഇബ്രാഹിം, ബഷീർ അരയി, അഹമ്മദ് എം മീനാപ്പീസ്,  മുഹമ്മദ് പടന്നക്കാട്, ഫൈസല്‍ കെ.പി, അഹമ്മദ് ആവിയിൽ, 

അബ്ദുല്ല പടന്നക്കാട്, അഷ്‌റഫ് കടിക്കാല്‍, ഹൈദര്‍ ആറങ്ങാടി,  ഷെമീര്‍ കല്ലുരാവി എന്നിവരും  മറ്റ് പ്രവർത്തകരും  തൊഴിലാളികളും സംബന്ധിച്ചു

Post a Comment

0 Comments