കൊവ്വൽ പള്ളിയിൽ വാഹങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; പിഞ്ചു കുട്ടി ഉൾപ്പെടെ 6 പേർക്ക് പരിക്ക്

കൊവ്വൽ പള്ളിയിൽ വാഹങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; പിഞ്ചു കുട്ടി ഉൾപ്പെടെ 6 പേർക്ക് പരിക്ക്

 

കാഞ്ഞങ്ങാട്:  മംഗലാപുരം എ ജെ മെഡിക്കൽ കോളേജിൽ നടന്ന മകന്റെ എം ബി ബി എസ ബിരുദ ദാന  ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പിതാവ് കൊവ്വൽ പള്ളി പെട്രോൾ പമ്പിന്  സമീപം ഉണ്ടായ വാഹനാപകടത്തിൽ  മരിച്ചു. നീലേശ്വരം തൈക്കടപ്പുറം സ്വദേശി തമ്പാൻ (58) ആണ് മരിച്ചത്. തമ്പാന്റെ ഭാര്യക്കും മകൾക്കും മകളുടെ ഭർത്താവിനും ഇവരുടെ രണ്ട ചെറിയ കുട്ടികൾക്കുമാണ് പരുക്കേറ്റത്. കെ എസ് ടി പി  റോഡിൽ കൊവ്വൽ പള്ളി പെട്രോൾ പാമ്പിന് സമീപത്ത്  ഇവർ സഞ്ചരിച്ച  മഹീന്ദ്ര എക്സ് യു വി  എതിരെ വന്ന സുമോ  കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ തമ്പാനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്, തമ്പാൻ  നായരുടെ മകൻ ഷിബിൻ എം.ബി.ബി എസ്  പഠനം പൂർത്തിയാക്കിയതിനെ  തുടർന്ന് ഇന്നലെ മംഗലാപുരം ആസ്പത്രിയിൽ നടന്ന ബിരുദ ദാന  ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു തമ്പാനും കുടുംബവും. 

Post a Comment

0 Comments