ചൊവ്വാഴ്ച, ഫെബ്രുവരി 23, 2021

 

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് പവന് 480 രൂപകൂടി 35,080 രൂപയായി. ഗ്രാമിന് വില 4385 രൂപ.


മൂന്നുദിവസം 34,600 രൂപയിൽ തുടർന്ന വില ചൊവാഴ്ചയാണ് കൂടിയത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില നേരിയതോതിൽ ഉയർന്ന് 1,809.57 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് പൂർവസ്ഥിതിയിലായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.


കഴിഞ്ഞ വാരം സ്വർണവില താഴ്ന്ന നിലയിൽ ആയിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,947 രൂപ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച രണ്ടുശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ