ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും ഇളവുണ്ടാകില്ല; സ്ഥാനാർഥി നിർണയ മാനദണ്ഡം വ്യക്തമാക്കി സിപിഐ

LATEST UPDATES

6/recent/ticker-posts

ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും ഇളവുണ്ടാകില്ല; സ്ഥാനാർഥി നിർണയ മാനദണ്ഡം വ്യക്തമാക്കി സിപിഐ

 

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയ മാനദണ്ഡം ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടിയിൽ മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റ് നൽകില്ലെന്നാണ് കാനം രാജേന്ദ്രൻ ആവർത്തിച്ചിരിക്കുന്നത്. ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും ഇളവുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് കാനം രാജേന്ദ്രന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് തയാറെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ അവസരം നൽകില്ലെന്ന് സിപിഐ വ്യക്തമാക്കിയതിന് പിന്നാലെ വിഎസ് സുനിൽകുമാറിനെ പോലുള്ള നേതാക്കൾക്ക് അവസരം നൽകണണെന്ന ആവശ്യം ഉയർന്നിരുന്നെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്.


എന്നാൽ ജനപ്രീതിയുടെ പേരിൽ ആർക്കും ഇളവ് നൽകില്ലെന്നാണ് സിപിഐ നേതൃത്വം ആവർത്തിക്കുന്നത്. കേരളം ഉള്‍പ്പടെ അഞ്ചിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകീട്ടോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കും.


Post a Comment

0 Comments