വെള്ളിയാഴ്‌ച, ഫെബ്രുവരി 26, 2021

തൃശൂർ: ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴ് പേർ അറസ്‌റ്റിൽ. 20 പേരെ പ്രതിചേർത്ത് എടുത്ത കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.


പ്രണയം നടിച്ചാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കാമുകനാണ് ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് യുവാവിന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതിയിൽ വ്യക്‌തമാക്കുന്നു. 14 തവണ തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ