യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

 

കാഞ്ഞങ്ങാട്: യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാറപ്പള്ളി യിലെ അബ്ദുൾറസാഖിനെ (34)യാണ് കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി സജേഷ് വാഴളപ്പ് അറസ്റ്റ് ചെയ്തത്. പാണത്തൂർ സ്വദേശിനി  നൗഷീറയാണ് ജീവനൊടുക്കിയത്.  കഴിഞ്ഞ മാസം 11ന് പുലർച്ചെയാ ണ് സംഭവം സ്ത്രീപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അബ്ദുൽറസാഖിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്യുന്ന ദിവസം അബ്ദുൽ റസാഖും നൗഷീറയും അബ്ദുറസാഖിൻ്റെ  ഒഴിഞ്ഞ വളപ്പിലുള്ള ബന്ധുവീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. അവിടെവച്ച് നൗഷീറക്ക്   റസാഖിൻ്റെ മർദ നമേറ്റിരുന്നു. ബന്ധുക്കളുടെ മുന്നിൽ വച്ചാണ് ഇത്  ചെയ്തത്. ഇതിൽ  മനോവിഷമമുണ്ടായ നൗഷീറ വിവരം സഹോദരിക്ക് വാട്സ്ആപ്പ് മുഖേന അറിയിച്ചിരുന്നു.  തിരിച്ചെത്തിയതിനു ശേഷമാണ് ആത്മഹത്യ ചെയ്തത്.

Post a Comment

0 Comments