ചിത്താരി പ്രീമിയർ ലീഗ് സീസൺ എട്ട്; മാർച്ച് 05 ന്

LATEST UPDATES

6/recent/ticker-posts

ചിത്താരി പ്രീമിയർ ലീഗ് സീസൺ എട്ട്; മാർച്ച് 05 ന്

 

ചിത്താരി : ചിത്താരി പ്രദേശത്തെ ഫുട്‌ബോൾ പ്രതിഭകളെ അണിനിരത്തി ഹസീന ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ് ഒരുക്കുന്ന എട്ടാമത് ചിത്താരി പ്രീമിയർ ലീഗ് ഫുട്‌ബോൾ മഹോത്സവത്തിന് മാർച്ച് അഞ്ചിന്റെ സായംസന്ധ്യയിൽ പള്ളിക്കര മൗവ്വൽ മിനി ഫ്ലെഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വിസിലുയരും.


ടൈഗർ എഫ്സി, ജമൈക്കൻസ്‌, സ്റ്റാർ ഫ്രണ്ട്സ്‌ എഫ്സി, എഫ്സി മോഡു, എഫ്സി ഈഗിൾ, മൾട്ടി എഫ്സി തുടങ്ങിയ ആറോളം ക്ലബുകൾ മാറ്റുരയ്‌ക്കുന്ന പ്രീമിയർ ലീഗിൽ ഒരോ ക്ലബിലുമായി ആറോളം കളിക്കാർ അണി നിരക്കും.


ഹസീന ക്ലബ്ബ് സെക്രട്ടറി ജബ്ബാർ ചിത്താരി യുടെ സ്വാഗതമോത്തിലൂടെ ആരംഭിക്കുന്ന

ചിത്താരി പ്രീമിയർ ലീഗിന്റെ കാര്യപരിപാടി ക്ലബ് പ്രസിഡന്റ് സുബൈർ ബ്രിട്ടീഷ് ന്റെ അധ്യക്ഷത യിൽ പ്രമുഖ പ്രഭാഷകൻ ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്യും.  ചടങ്ങിൽ പി അബൂബക്കർ ഹാജി, ഹുസൈൻ കടവത്ത്, നിസാമുദ്ദീൻ സിഎച്ച്, ഹാജറ സലാം, സൈനുദ്ദീൻ ടിവി, ജലീൽ മെട്രോ, സലീ ബാരിക്കാട്, സികെ ആസിഫ്, ഹസ്സൻ യാഫ, മുനിയംകോട് മുഹമ്മദ് കുഞ്ഞി, ഹാരിസ് മുനിയംകോട്, നൗഷാദ് ഫുഡ്ലാന്റ്, ഹമീദ് പിവി, സികെ ഷറഫുദ്ദീൻ, അഷ്‌റഫ് ടിവി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സഹദ് സിഎച്ച് നന്ദി പറയും. രാവിനെ പകലാക്കി പള്ളിക്കര മൗവ്വൽ മിനി സോക്കർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഫുട്‌ബോൾ കായിക പുലരുവോളം തുടരും, കളി കാണാൻ എത്തുന്ന മുഴുവൻ കായിക പ്രേമികൾക്കും ആഥിതേയരായ ഹസീന ആർട്‌സ് ആന്റ് സ്‌പോർട്‌സ് ഭക്ഷണവുമൊരുക്കും.


Post a Comment

0 Comments